Posts

Showing posts from September, 2025
Image
 
ജി.വി.എച്ച്.എസ്.എസ് നെല്ലിക്കുത്ത് സ്കൂൾ കലോത്സവം 2025–26 കലയും സാഹിത്യവും ഒത്തുചേരുന്ന വർണ്ണാഭമായ വേദികളുമായി ജി.വി.എച്ച്.എസ്.എസ് നെല്ലിക്കുത്തിലെ 2025–26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവത്തിന് അരങ്ങുണരുന്നു. സെപ്റ്റംബർ 23, 24 തീയതികളിലായി (ചൊവ്വ, ബുധൻ) കുരുന്നുകളും കൗമാരക്കാരും ഒരേ വേദിയിൽ കലാപാരമ്പര്യത്തിന്റെ ചിറകുകൾ വിരിച്ചുയരുന്ന  ഈ മഹോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ശ്രീ. ശിഹാബ് അരീക്കോട് നിർവഹിക്കും.    പ്രീ–പ്രൈമറി മുതൽ LP, UP, HS, HSS, VHSS എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി  കലാപ്രതിഭകൾ മാറ്റുരക്കുന്ന മത്സരങ്ങളാണ് രണ്ട് ദിവസങ്ങളിലായി വേദികളിൽ  അരങ്ങേറുന്നത്. കുട്ടികളുടെ ഭാവനകൾക്കും സ്വപ്നങ്ങൾക്കും സൃഷ്ടികൾക്കും ചിറകു നൽകുന്ന കലയുടെ ഈ ഉത്സവാഘോഷത്തിലേക്ക് എല്ലാവർക്കും ഹൃദ്യമായ സ്വാഗതം.